രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനത്തിൽ കേരളത്തിലും വിപുലമായി ആഘോഷം
തിരുവനന്തപുരം : രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനത്തിൽ കേരളത്തിലും വിപുലമായി ആഘോഷം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ വി ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ പങ്കെടുത്തു. രാവിലെ ഒമ്പതിന് ഗവർണർ ദേശീയപതാകയുയർത്തി. വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഢ സേന, സംസ്ഥാന പൊലീസ്, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകൾ, എൻഎസ്എസ് വളന്റിയർമാർ എന്നിവയുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. ജില്ലാ ആസ്ഥാന ങ്ങളിൽ ദേശീയപതാക യുയർത്തി മന്ത്രിമാർ റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.