റവന്യൂ മന്ത്രിനൽകിയ വാക്ക് പാലിച്ചെന്ന് തലശ്ശേരി രൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
കാസർകോട് :റവന്യൂ മന്ത്രിനൽകിയ വാക്ക് പാലിച്ചെന്ന് പരസ്യമായി വ്യക്തമാക്കി തലശ്ശേരി രൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കാസർകോട് വെള്ളരിക്കുണ്ടിൽ നടന്ന കെ.സി.വൈ.എം യുവജന സമ്മേളനത്തിലാണ് ബിഷപ്പിന്റെ ഈ തുറന്നുപറച്ചിൽ.റവന്യൂ വകുപ്പിൽ സഭ ആവശ്യപ്പെട്ട വ്യക്തിയെ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയായി നിയമിച്ചെന്നും, മലയോര ജനതയുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്ന ആൾ മന്ത്രിയുടെ ഓഫീസിലുണ്ടാകണമെന്ന സഭയുടെ ആഗ്രഹമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റവന്യൂ വകുപ്പിൽ സഭയ്ക്ക് സ്വീകാര്യനായ ആരെയും സജസ്റ്റ് ചെയ്തോളൂ എന്നും അവരെ എടുത്തിരിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയിരുന്നു എന്ന് ബിഷപ് വ്യക്തമാക്കി. അങ്ങനെ ഞങ്ങൾ പറഞ്ഞ ആളെ അദ്ദേഹം സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു