വനിതാ പ്രീമിയർ ലീഗ്; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വനിതാ പ്രീമിയർ ലീഗ് ചാമ്പ്യൻസ്
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വനിതാ പ്രീമിയർ ലീഗ് ചാമ്പ്യൻസ്. ആവേശ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിനാണ് തോൽപ്പിച്ചത്. ആർസിബി യുടെ രണ്ടാം കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം ലക്ഷ്യത്തില്‍ മറികടന്നാണ് ആര്‍സിബി വനിതാ ഐപിഎല്ലിലെ ഹാട്രിക്ക് കിരീടം സ്വന്തമാക്കിയത്.
സ്മൃതി മന്ദാന 41 പന്തില്‍ 87 റണ്‍സെടു ത്ത് ടോപ് സ്കോററായപ്പോള്‍ വോള്‍ 54 പന്തില്‍ 79 റണ്‍സെടുത്ത് വിജയത്തി നരികെ മലയാളി താരം മിന്നുമണിയുടെ പന്തില്‍ പുറത്തായി. വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബി സ്വന്തമാക്കുന്ന രണ്ടാം കിരീടമാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ വനിതാ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ റെക്കോര്‍ഡില്‍ മുംബൈ ഇന്ത്യന്‍സി നൊപ്പം എത്താന്‍ ആര്‍സിബിക്ക് സാധിച്ചു. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സ് തുടര്‍ച്ചയായ നാലാം ഫൈനലിലും അടിയറവ് പറഞ്ഞിരിക്കു കയാണ്. 41 പന്തില്‍ 87 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ജോര്‍ജിയ വോളും ആര്‍സിബി ക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടി. 54 പന്തില്‍ 79 റണ്‍സെടുത്ത വോളിനെ വിജയത്തിനരികെ മലയാളി താരം മിന്നുമണി പുറത്താക്കുക യായിരുന്നു.