സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഒക്ടോബര്‍ 11 വെള്ളിയാഴ്ച കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം : പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഒക്ടോബര്‍ 11 വെള്ളിയാഴ്ച കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തില്‍ 11 ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ കലണ്ടറില്‍ ഒക്ടോബര്‍ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ന് അവധി പ്രഖ്യാപിച്ചിട്ടുമില്ല. പുസ്തകങ്ങള്‍ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സര്‍ക്കാര്‍ അവധി ദിനമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.