എസ് ഇ എസ് കോളേജിൽ ബിരുദദാന ചടങ്ങ് നടത്തി
ശ്രീകണ്ഠാപുരം: എസ് ഇ എസ് കോളേജിൽ ബിരുദദാന ചടങ്ങ് അസിസ്റ്റന്റ് കലക്ടർ സ്വാതി എസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.കണ്ണൂർ യൂണിവേഴ്സിറ്റി എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ ആദ്യം മൂന്ന് സ്ഥാനം നേടിയ സനാ നൗഷാദ്, വൈഷ്ണ കെ വി , ഫാരിസ എസ് എന്നിവരെ അനുമോദിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളിലായി 128 വിദ്യാർത്ഥികൾക്കാണ് ബിരുദദാന ചടങ്ങ് നടത്തിയത്.ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ നിഷിദ റഹ്മാൻ , വാർഡ് കൗൺസിലർ ബിജു തോമസ്, എസ് ഇ എസ് സെക്രട്ടറി സൈജോ ജോസഫ്, പിടിഎ വൈസ് പ്രസിഡന്റ് സുരേഷ് കെ, ഐക്യുഎസി കോഡിനേറ്റർ ഡോ സീന പി പി, മുതിർന്ന അദ്ധ്യാപകൻ ഡോ പ്രദീപ് കെ വി, ഓഫീസ് സൂപ്രണ്ട് ഫായിസ് കെ പി, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് സിനാൻ, എ എം സി കോഡിനേറ്റർ അനുമോൾ തോമസ് എന്നിവർ സംസാരിച്ചു.