സംസ്ഥാനത്ത് വീണ്ടും ഷി ഗെല്ല സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷി ഗെല്ല സ്ഥിരീകരിച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ മൂന്നുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ 12 ന് കുട്ടിയുടെ കുടുംബം നാഗർകോവിലിൽ ക്ഷേത്ര ദർശനത്തിന് പോയിരുന്നു. വഴിയിൽവെച്ച് ഇവർ റോഡരികിൽ നിന്ന് സർബത്ത് വാങ്ങിക്കുടിച്ചിരുന്നു.ആഗസ്ത് 13ന് രാവിലെ മുതൽ കുട്ടിക്ക് വയറിളക്കവും ഛർദിയുമുണ്ടായി. തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.