എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലയിൽവീട്ടിൽ ദിലീപ്- അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. ഉറങ്ങുന്നതിനിടെയാണ് സംഭവം.
വ്യാഴം പുലർച്ചെ നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്.
കുട്ടി കിടന്ന മുറിയിൽനിന്നും മൂർഖൻ പാമ്പിനെ നാട്ടുകാർ പിടികൂടി. ഈ പാമ്പാണ് കടിച്ചതെന്നാണ് സൂചന. ദിക്ഷലിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.കഴിഞ്ഞദിവസം തൃശൂർ കൊടകര മറ്റത്തൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അൽജോ ആണ് മരിച്ചത്. പാമ്പുകടിയേറ്റ സഹോദരൻ അലോജോ (10) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്കഴിഞ്ഞദിവസം തൃശൂർ കൊടകര മറ്റത്തൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അൽജോ ആണ് മരിച്ചത്. പാമ്പുകടിയേറ്റ സഹോദരൻ അലോജോ (10) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്