ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്ക് തുടർച്ചയായ രണ്ടാം ജയം
മലയാളി താരങ്ങളുടെ ഗോൾ മികവിൽ ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്ക് തുടർച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒഡിഷ എഫ്സിയെ 2-1 നാണ് പഞ്ചാബ് തോല്പിച്ചത്. മലയാളികളായ നിഹാൽ സുധീഷ്, ലിയോണ്‍ അഗസ്റ്റിൻ എന്നിവരാണ് പഞ്ചാബിനായി ഗോൾ നേടിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായ നിഹാൽ വായ്പ അടിസ്ഥാനത്തിലാണ് പഞ്ചാബിലെത്തിയത്. പഞ്ചാബിന്റെ സെൽഫ് ഗോളിലൂടെ തൊണ്ണൂറ്റിയാറാം മിനിറ്റിൽ ഒഡിഷയാണ് ആദ്യം വലകുലുക്കിയത്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെയാണ് പഞ്ചാബ് തോൽപ്പിച്ചത് .