യൂറോകപ്പില്‍ പോര്‍ച്ചുഗലിന് സെമി ഫൈനല്‍ കാണാതെ പുറത്ത്; ഷൂട്ടൗട്ടില്‍ വിജയിച്ച് ഫ്രാന്‍സ് സെമിയില്‍
യൂറോകപ്പില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും സെമി ഫൈനല്‍ കാണാതെ പുറത്ത്. ഫ്രാന്‍സിനെതിരെ നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ പരാജയം വഴങ്ങിയാണ് പോര്‍ച്ചുഗലിന്റെ മടക്കം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് വിജയം സ്വന്തമാക്കി ഫ്രഞ്ചുപട സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ ഫ്രാന്‍സ് സ്പെയിനിനെ നേരിടും. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഗോളുകള്‍ നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ തുടങ്ങിയ ഗോളടിവീരന്മാര് കളത്തിലിറങ്ങിയിട്ടും 120 മിനിറ്റ് മത്സരം ഗോള്‍രഹിതമായി തുടരുകയായിരുന്നു. ഇരുപകുതികളിലുമായി നിരവധി അവസരങ്ങളാണ് ഇരുടീമുകളും പാഴാക്കിയത്.