ഉറുഗ്വായിക്കെതിരെ എതിരില്ലാത്ത ഒറ്റ ഗോളിന് ജയിച്ചുകയറി കൊളംബിയ കോപ അമേരിക്ക ഫൈനലിൽ
ലാറ്റിനമേരിക്കയിലെ കരുത്തുറ്റ ടീമുകൾ തമ്മിലുള്ള വാശിയേറിയ കോപ അമേരിക്ക സെമി പോരാട്ടത്തിൽ ഉറുഗ്വായിക്കെതിരെ എതിരില്ലാത്ത ഒറ്റ ഗോളിന് ജയിച്ചുകയറി കൊളംബിയ ഫൈനലിൽ. ജെഫേഴ്സൺ ലെർമയാണ് നിർണായക ഗോൾ നേടിയത്. ഫൈനലിൽ നിലവിലെ ജേതാക്കളായ അർജന്റീനയാണ് കൊളംബിയയുടെ എതിരാളികൾ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ എതിർ താരത്തെ ഇടിച്ചിട്ടതിന് ഡാനിയൽ മുനോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും ഉറുഗ്വായിയെ ഗോളടിക്കാൻ അനുവദിക്കാതെ പിടിച്ചുകെട്ടിയാണ് കൊളംബിയ ഫൈനലിലേക്ക് മാർച്ച് ചെയ്തത്.
നിശ്ചിത സമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ കൗണ്ടർ അറ്റാക്കിൽ കൊളംബിയ ലീഡ് ഇരട്ടിപ്പിച്ചെന്ന് തോന്നിച്ചെങ്കിലും ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ മറ്റിയൂസ് ഉറിബെ അവസരം അവിശ്വസനീയമായി കളഞ്ഞുകുളിച്ചു. ഇഞ്ചുറി ടൈമിൽ ഉറുഗ്വായി സുവർണാവസരം തുലച്ചതിന് പിന്നാലെ കൗണ്ടർ അറ്റാക്കിൽ കൊളംബിയൻ താരം ഉറിബെയുടെ ഷോട്ട് ഗോൾകീപ്പർ റോഷറ്റിന്റെ ദേഹത്ത് തട്ടി ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. തിരിച്ചടിക്കാനുള്ള ഉറുഗ്വായ് ശ്രമങ്ങൾ വിജയം കാണാതിരുന്നതോടെ കൊളംബിയക്ക് സ്വപ്ന ഫൈനൽ