സംസ്ഥാന സ്കൂള്‍ കായികമേള; രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍
സംസ്ഥാന സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍. കോതമംഗലം എംഎ കോളേജില്‍ നടക്കുന്ന നീന്തല്‍ മത്സരങ്ങളിലാണ് എല്ലാ റെക്കോർഡുകളും. ഗെയിംസ്, അക്വാട്ടിക് മത്സരങ്ങളിൽ തിരുവനന്തപുരം ജില്ലയുടെ മേധാവിത്വം തുടരുകയാണ്. ബുധനാഴ്ച അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നതോടെ കൊച്ചിയിലെ കായികപ്പൂരത്തിന്റെ ആവേശമുയരും. ട്രാക്കിലെ കൗമാര കരുത്തിലേക്കായിരിക്കും ഇനിയുള്ള ദിനങ്ങളില്‍ കായിക കേരളം ശ്രദ്ധയൂന്നുക. 340 ഗെയിംസ് മത്സരയിനങ്ങളും അക്വാട്ടിക്സ് വിഭാഗത്തില്‍ 54 ഇനങ്ങളും പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ല മുന്നേറ്റം തുടരുകയാണ്. കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്.