സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ് സിക്കെതിരെ കാലിക്കറ്റ് എഫ് സിക്ക് ജയം
സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ് സിക്കെതിരെ കാലിക്കറ്റ് എഫ് സിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മലപ്പുറം എഫ്സി യെ പരാജയപ്പെടുത്തിയത്. ജയത്തോടെ കാലിക്കറ്റ് എഫ്സി പോയൻ്റ് നിലയിൽ ഒന്നാമതെത്തി. തുടക്കം മുതൽ കാലിക്കറ്റ് എഫ് സി യുടെ ആധിപത്യമാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കണ്ടത്. മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ ഹെയ്ത്തിക്കാരൻ ബെൽഫോർട്ടാണ് കാലിക്കറ്റിനായി ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോളും ബെൽ ഫോർട്ടിൻ്റെ വക തന്നെയായിരുന്നു. ഏഴ് കളികളിൽ 13 പോയൻ്റുമായി കാലിക്കറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ഏഴ് കളികളിൽ ആറ് പോയൻ്റുള്ള മലപ്പുറം അഞ്ചാമതാണ്.