ജർമനിയിലും ഓസ്ട്രേലിയയിലും സംയുക്ത പിഎച്ച്.ഡി. പ്രവേശനം നേടി കാഞ്ഞിരോട് സ്വദേശിനി
കാഞ്ഞിരോട്: ജർമനിയിലെയും ഓസ്ട്രേലിയയിലെയും പ്രമുഖ സർവകലാശാലകളിൽ സംയുക്ത ഡ്യുവൽ പിഎച്ച്.ഡി. ഗവേഷണത്തിന് പ്രവേശനം നേടി നാടിന്റെ അഭിമാനമായി മാറിയ കാഞ്ഞിരോട് സ്വദേശിനി വി. ശ്രീലക്ഷ്മിയെ സി.പി.ഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വീട്ടിലെത്തി മൊമെന്റോ നൽകി ആദരിച്ചു. സി.പി.ഐ.എം. അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി കെ. ബാബുരാജും ചടങ്ങിൽ പങ്കെടുത്തു.ജർമനിയിലെ ഫ്രെഡറിക് ഷില്ലർ സർവകലാശാലയും ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തുന്ന ഡ്യുവൽ പിഎച്ച്.ഡി. ഗവേഷണ പരിപാടിയിലേക്കാണ് ശ്രീലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടത്. ജർമൻ റിസർച്ച് ഫൗണ്ടേഷന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ‘മെറ്റാ ആക്ടീവ് കൺസോർഷ്യം’ എന്ന അന്താരാഷ്ട്ര ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ നേട്ടം.ഏകദേശം 5.5 ദശലക്ഷം യൂറോ (50 കോടിയോളം രൂപ) ഗവേഷണ ഫണ്ടുള്ള പദ്ധതിയിൽ നാനോഫോട്ടോണിക്സ്, ഫോട്ടോണിക് മെറ്റാസർഫേസുകൾ എന്നീ നൂതന ശാസ്ത്ര മേഖലകളിലാണ് ശ്രീലക്ഷ്മി ഗവേഷണം നടത്തുക. ഔദ്യോഗിക ഗവേഷണ ശമ്പളത്തോടെയുള്ള പഠനത്തിന്റെ ഭാഗമായി ജർമനിയിൽ ഗവേഷണം നടത്തുന്നതിനൊപ്പം ഒരു വർഷം ഓസ്ട്രേലിയയിലെ കാൻബറയിലും ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടും.കണ്ണൂർ സെന്റ് തെരേസാസ് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസവും മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനവും പൂർത്തിയാക്കിയ ശ്രീലക്ഷ്മി, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് ഫിസിക്സിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി. ബിരുദം നേടി.കാഞ്ഞിരോട് ‘ശ്രീനിലയ’ത്തിൽ വട്ടോളി ബാബുവിന്റെയും മട്ടന്നൂർ നഗരസഭയിലെ സീനിയർ ക്ലാർക്ക് സി. ഷീജയുടെയും മകളാണ് ശ്രീലക്ഷ്മി. സഹോദരി ശ്രീനന്ദ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഗവേഷണ അവസരം സ്വന്തമാക്കിയ ശ്രീലക്ഷ്മിയെ ആദരിച്ചതിലൂടെ നാടിന്റെ അഭിമാന നേട്ടത്തിന് അംഗീകാരം നൽകിയത്