ശ്രീലങ്കയെ ചുഴറ്റിയെറിഞ്ഞ ഡിറ്റ് വാ ചുഴലിക്കാറ്റില്‍ മരണം 200 കടന്നു
ശ്രീലങ്കയെ ചുഴറ്റിയെറിഞ്ഞ ഡിറ്റ് വാ ചുഴലിക്കാറ്റില്‍ മരണം 200 കടന്നു. രണ്ട് ലക്ഷത്തോളം പേരെയാണ് പ്രകൃതിദുരന്തം ബാധിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി എന്നിവയാണ് ‘ഓപ്പറേഷൻ സാഗർ ബന്ധു’വിന് മുൻ നിരയിലുള്ളത്. വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തില്‍ നിന്നുള്ള ഹെലികോപ്ടറുകള്‍ രക്ഷാപ്രവർത്തനത്തിന് ഇറങ്ങയിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടന്നവരെ ഇന്ത്യൻ സേന ഹെലികോപ്ടറില്‍ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.
ഡിറ്റ് വാ ഇന്ത്യൻ തീരത്തേക്ക് അടുക്കുമ്ബോള്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും മഴ തുടരുകയാണ്. കഴിഞ്ഞ ആറു മണിക്കൂറില്‍ അഞ്ച് കിലോ മീറ്റർ മാത്രമാണ് ചുഴലിക്കാറ്റിന്റെ വേഗത. അതിനാല്‍ പുതുച്ചേരി തീരം തൊടുമ്ബോ ഴേക്കും ന്യൂനമർദ്ദമായി ദുർബലമാകാനാ ണ് സാധ്യത. അതേസമയം തമിഴ്നാട്ടിലെ രണ്ട് ജില്ലകളില്‍ റെഡ് അലർട്ടാണ്. ചെന്നൈ അടക്കം ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള 47 വിമാനസർവീസുകള്‍ റദ്ദാക്കി. തൂത്തുക്കുടി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളം കയറി. നാഗപട്ടണം, മൈലാടുതുറെ എന്നി ജില്ലകളില്‍ വ്യാപക കൃഷിനാശമുണ്ടായി. ഇവിടെ മാത്രം 50,000 ഹെക്ടർ കൃഷിയാണ് വെള്ളംകയറി നശിച്ചത്.