വയനാട്ടിലെ ജനങ്ങളോട് ഒപ്പം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക
വയനാട് : സമാനതകളില്ലാത്ത ദുരന്തത്തിലൂടെയാണ് വയനാട്ടിലെ ജനങ്ങളും ഒപ്പം കേരളവും കടന്നുപോകുന്നത്. രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ പരിശ്രമങ്ങളും ഊർജ്ജിതമായി നടന്നുവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തെ ചേർത്ത് നിർത്താനുള്ള ശ്രമങ്ങൾ ഏറെ ആശ്വാസം നൽകുന്നതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെയും ഇന്നുമായി വന്ന് ചേർന്ന ചെറുതും വലുതുമായ നിരവധി സംഖ്യകൾ ദുരന്തമുഖത്തും നൽകുന്ന പ്രതീക്ഷ ചെറുതല്ല. വയനാട്ടിലെ ജനങ്ങളോട് ഒപ്പം നിൽക്കാനും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരാനുമുള്ള യഞ്ജത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് അഭ്യര്‍ത്ഥിക്കുന്നു.