കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം
കണ്ണൂർ : കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ പരാക്രമം. കാൽടെക് സസ്, പഴയ ബസ്സ്റ്റാൻ്റ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നിന്നായി 4 പേർക്ക് കടിയേറ്റു. കോഴിക്കോട് തിക്കോടിയിലെ അജ്മൽ,തമിഴ്നാട് സ്വദേശി കമല കണ്ണൻ, മാവിലായിയിലെ രമേശൻ, കീച്ചേരിയിലെ പ്രകാശൻ എന്നിവർക്കാണ് കടിയേറ്റത് കടിയേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തെരുവുനായകൾ മൂലം പയ്യാമ്പലം മേഖലയിൽ കാൽനട യാത്രികർക്കും പരിസര വാസികൾക്കും പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത സാഹചര്യമാണ്. നഗരത്തിൽ തെരുവ്നായ ആക്രമണം രൂക്ഷമായി തുടരുമ്പോഴും പ്രതിരോധ സംവിധാനങ്ങൾ ഇതുവരെ ഒരുക്കിയിട്ടില്ല. കഴിഞ്ഞ മാസം നഗരത്തിൽ രണ്ടു ദിവസം 80ഓളം പേർക്കാണ് കടിയേറ്റത്. നേരത്തെ പേയിളകിയ നായയുടെ കടിയേറ്റ മറ്റ് നായകൾക്ക് പേയിളകാനുള്ള സാദ്ധ്യതയുടെ അടിസ്ഥാനത്തിൽ നഗരത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് വെറ്ററിനറി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പയ്യാമ്പലത്തും പരിസര പ്രദേശത്തും തെരുവുനായകൾ ഇഷ്ടാനുസരണം വിഹരിക്കുന്ന കാഴ്ചയാണ്. ഇതു കാരണം ജനങ്ങൾ ഭീതിയിലാണ്.