സൂപ്പർലീഗ് കേരള; തിരുവനന്തപുരം കൊമ്പൻസിനെ 2-1 ന് തളച്ചു കാലിക്കറ്റ് എഫ്സി ഫൈനലിൽ
സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനലിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ 2-1 ന് തളച്ചു കാലിക്കറ്റ് എഫ്സി ഫൈനലിൽ കടന്നു. മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് കാലിക്കറ്റ് എഫ്സിയുടെ ഫൈനൽ പ്രവേശനം. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ കാലിക്കറ്റിനായി ജോൺ കെന്നഡി, ഗനി അഹമ്മദ് നിഗം എന്നിവരും കൊമ്പൻസിനായി ഓട്ടമർ ബിസ്പോയും ഗോൾ നേടി. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ കാലിക്കറ്റിനായി ജോൺ കെന്നഡി, ഗനി അഹമ്മദ് നിഗം എന്നിവരും കൊമ്പൻസിനായി ഓട്ടമർ ബിസ്പോയും ഗോൾ നേടി. അവസാന മിനിറ്റുകളിൽ പകരക്കാരെ ഇറക്കി കൊമ്പൻസ് സമനിലക്കായി പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല. ബുധനാഴ്ച നടക്കുന്ന കണ്ണൂർ വാരിയേഴ്സ് – ഫോഴ്സ കൊച്ചി രണ്ടാം സെമി ഫൈനലിലെ വിജയികളുമായി 10ന് നടക്കുന്ന ഫൈനലിൽ കാലിക്കറ്റ് ഏറ്റുമുട്ടും.