സുപ്രീംകോടതി വിധി നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി വിധി നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.സിപിഐ എമിൻ്റെ നേതൃനിരയിൽ പ്രവർത്തിക്കുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ് കെട്ടിച്ചമടച്ചതാണ്. തുടക്കം മുതൽ തന്നെ സിപിഐ എം ഇതിനെ ശക്തമായി എതിർത്തിരുന്നു. നിയമപരമായും രാഷ്ട്രീയപരമായും കേസിനെ നേരിടുമെന്ന് വ്യക്തമാക്കിയതുമാണ്. എഫ്ഐആർ ഇടണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയെയും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ കഴിയില്ലെന്ന വിധിയെയും സുപ്രീംകോടതി റദ്ദാക്കി. വളരെ ആവേശകരമായ വിധിയാണ് ഉണ്ടായിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു (ബൈറ്റ്) പറഞ്ഞു.ഇഡിയെ വിമർശിച്ചുള്ള കോടതിയുടെ പരാമർശത്തെയും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇഡി അധികാരം വിട്ട് പെരുമാറരുതെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ആരോപണം അന്വേഷിക്കണമെന്ന നിലപാട് സ്വീകരിക്കാൻ ജഡ്ജിക്കെന്ത് അവകാശമുണ്ടെന്നും കോടതി ചോദിച്ചു. സിംഗിൾ ബെഞ്ചിന്റേത് പരസ്പരവിരുദ്ധമായ വിധിയാണെന്നും കോടതി തന്നെ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു