മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ നിർദ്ദേശം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല. മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിർദ്ദേശം നൽകി. 4 ദിവസം ഓഫീസിലെത്താനും മണ്ഡല സന്ദർശനം തുടരാനുമാണ് നിർദേശം. അനുമതി ലഭിക്കാതെ ഏറ്റെടുത്ത സിനിമകളുമായി സുരേഷ് ഗോപിക്ക് മുന്നോട്ടുപോകാനാകില്ല. 22 സിനിമകളില്‍ അഭിനയിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും ഇക്കാര്യം പറഞ്ഞപ്പോള്‍ അമിത് ഷാ അപേക്ഷ എടുത്ത് എറിഞ്ഞെന്നും സുരേഷ് ഗോപി തന്നെ ഒരു വേദിയില്‍ പ്രസംഗിച്ചിരുന്നു. താടിയെടുത്ത സുരേഷ് ഗോപിയുടെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
നേരത്തെ സനിമ അഭിനയം തുടരുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍, ഇതിന് അനുമതി നിക്ഷേധിച്ചതോടെയാണ് തിരഞ്ഞെടുപ്പുകാലംമുതല്‍ ശ്രദ്ധയോടെ കൊണ്ടുനടന്ന താടി സുരേഷ് ഗോപി വടിച്ചത്. ‘ഒറ്റക്കൊമ്പന്’ സിനിമ ഉടന്‍ യാഥാര്‍ഥ്യമാകില്ലെന്ന സ്ഥിതിയിലാണ് രൂപമാറ്റം. സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ ഹൈലൈറ്റാണ് താടിയെന്ന് നടന്‍തന്നെ പറഞ്ഞിരുന്നു. താടിയില്ലാത്ത ചിത്രം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ട് ‘മാറ്റമില്ലാത്തത് മാറ്റത്തിനാണ്’ എന്ന് അദ്ദേഹം കുറിച്ചു.