
കേന്ദ്ര മന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിലെത്തും
കണ്ണൂർ : കേന്ദ്ര മന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിലെത്തും. പെട്രോളിയം, ടൂറിസം മന്ത്രാലയങ്ങളിൽ എത്തി സഹമന്ത്രി സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തു. ഇന്ന് കോഴിക്കോട് എത്തുന്ന മന്ത്രി നാളെ രാവിലെ കണ്ണൂരിലെത്തും. പയ്യാമ്പലത്ത് കെ ജി മാരാർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെയും സുരേഷ് ഗോപി സന്ദർശിക്കും. കൊട്ടിയൂരിലും സുരേഷ് ഗോപി സന്ദർശനം നടത്തും.