
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മാടായിക്കാവ് ദർശനം നടത്തി; രാവിലെ 11:15 ഓടെയാണ് ദർശനം നടത്തിയത്
പഴയങ്ങാടി : കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മാടായിക്കാവ് ദർശനം നടത്തി. രാവിലെ 11:15 ഓടെയാണ് ദർശനം നടത്തിയത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി രാവിലെ 11:15 മണിയോടെ യാണ് മാടായിക്കാവിൽ എത്തിയത്. ക്ഷേത്രം ഭാരവാഹികളും ബി.ജെ.പി പ്രവർത്തകരും ചേർന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു. മാടായിക്കാവിൽ അമ്മയെ തൊഴുതു. ചിറക്കൽ കോവിലകം ഉത്രട്ടാതി തിരുനാൾ സി കെ രാമവർമ്മ വലിയരാജ, സി കെ സുരേഷ് വർമ്മ, നാരായയാണ പിടാരർ, കെ വി എൻ ബൈജു, അദ്വക്കറ്റ് ടി പി ഹരീന്ദ്രൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി .കെ. രജ്ഞിത്ത്, ജില്ലാ പ്രസിഡണ്ട് കെ. ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി എം. ആർ. സുരേഷ് മണ്ഡലം ഭാരവാഹികളായ ഭാസ്കരൻ മാടായി, സുമേഷ് കണ്ണപുരം തുടങ്ങിയവർ സംബന്ധിച്ചു.