ബാലസംഘം മുൻ രക്ഷാധികാരി സമിതി സെക്രട്ടറി ടി നാരായണൻ അന്തരിച്ചു
ബാലസംഘം മുൻ രക്ഷാധികാരി സമിതി സെക്രട്ടറി ടി നാരായണൻ അന്തരിച്ചു. ഓള് ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസ്സോസിയേഷൻ പ്രസിഡൻ്റായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. തത്തമ്മയുടെ മുൻ പത്രാധിപർ കൂടിയായിരുന്നു അദ്ദേഹം. 1999 ജനവരി ഒന്നിനാണ് കണ്ണൂരിൽ നിന്ന് കുട്ടികളുടെ മാസിക തത്തമ്മ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ആദ്യത്തെ ലക്കങ്ങൾ കണ്ണൂരിലെ ദേശാഭിമാനി ഓഫീസിൽ ക്യാമ്പ് ചെയ്ത് പുറത്തിറക്കിയത് മാഷായിരുന്നു. മഹാകവി ഒ എൻ വി യായിരുന്നു മുഖ്യ പത്രാധിപർ. പി വി കെ കടമ്പേരി മാഷും മറ്റും ജി രാധാകൃഷ്ണനും ടി കെ നാരായണദാസ് മാഷുമെല്ലാം കൂട്ടിനുണ്ടായിരുന്നു. അക്കാലം മുതൽ അതിൻ്റെ ചുമതലയിൽ പ്രവർത്തിച്ച ചിത്രകാരൻ മുരളി നാഗപ്പുഴയ്ക്കും എനിക്കുമെല്ലാം ഗുരുതുല്യനായിരുന്നു നാരായണൻ മാഷ്.
ഓൾ ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷൻ മുൻ അഖിലേന്ത്യ പ്രസിഡന്റായും ബാലസംഘത്തിന്റെ രൂപീകരണ കാലം മുതൽ അടുത്ത കാലം വരെ രക്ഷാധികാര സമിതി കൺവീനറായും നാരായണൻ മാഷ് പ്രവർത്തിച്ചു. ശിശുക്ഷേമസമിതിയുടെ ഭാരവാഹിയായി രുന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗമായും തളിര് പത്രാധിപ സമിതി അംഗമായും മാഷ് സജീവമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി എൻ സുകന്യയുടെയും പത്രപ്രവർത്തക എൻ സുസ്മിതയുടെയും പിതാവാണ്. സി പി ഐ എം നേതാക്കളായ ജെയിംസ് മാത്യുവും യുപി ജോസഫുമാണ് ജാമാതാക്കൾ. ഭാര്യ: ടി. രാധാമണി, മക്കള്‍: എൻ. സുകന്യ ( സിപിഐഎം പാർടി കണ്ണൂർ സെക്രട്ടറിയേറ്റ് അംഗം), എൻ. സുസ്മിത (മാതൃഭൂമി) മരുമക്കള്‍: ജയിംസ് മാത്യു (മുൻ എംഎല്‍എ), യുപി ജോസഫ് (സിഐടിയു തൃശൂർ ജില്ല പ്രസിഡൻ്റ്.