തളിപ്പറമ്പിൽ ഓട്ടോറിക്ഷയുടെ പിറകിൽ ബെക്കിടിച്ച് യുവാവ് മരിച്ചു
തളിപ്പറമ്പ : തളിപ്പറമ്പിൽ ഓട്ടോറിക്ഷയുടെ പിറകിൽ ബെക്കിടിച്ച് യുവാവ് മരിച്ചു. മന്ന – കൂർഗ് ബോർഡർ റോഡിൽ അണ്ടിക്കളം കയറ്റത്തിൽ വെച്ച് ബുള്ളറ്റ് മറിഞ്ഞ് കുപ്പത്തെ സിദ്ധീഖിന്റെയും ഞാറ്റുവയൽ സ്വദേശി മുംതാസിന്റെയും മകൻ ശാമിൽ മരണപ്പെട്ടു . കൂടെ ബൈക്കിൽ ഉണ്ടായിരുന്ന സയ്യിദ് നഗർ സ്വദേശി ഫസലിനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി 11 ഓടെത്രി ആയിരുന്നു അപകടം