തളിപ്പറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം; മൂന്ന് അതിഥിതൊഴിലാളിൾക്ക് പരിക്ക്
തളിപ്പറമ്പ് : തളിപ്പറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് മൂന്ന് അതിഥിതൊഴിലാളിൾക്ക് പരിക്ക്. ദേശീയപാതയില്‍ ആലിങ്കീല്‍ തിയേറ്ററിന് മുന്നിലാണ് അപകടം നടന്നത്. റോഡരികിലൂടെ നടന്ന് ജോലിസ്ഥലത്തേ ക്ക് പോകുകയായിരുന്ന ഇവരെ കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡേക്ക് പോകുകയായി കുന്ന തബു ബസ് ഇടിക്കുകയായിരുന്നു. മൂന്ന് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേ ക്ക് കൊണ്ടുപോയിട്ടുണ്ട്.