തളിപ്പറമ്പ് ദേശീയപാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരുക്ക്
തളിപ്പറമ്പ : തളിപ്പറമ്പ് ദേശീയപാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരുക്ക്. കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റെയിൻഡ്രോപ്പ്സ് ബസും കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന മൂകാംബിക ബസുമാണ് ഏഴാംമൈലിൽ വച്ച് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലെയും ഡ്രൈവർമാർക്ക് ഗുരുതര പരുക്കേറ്റു. പരുക്കേറ്റവരെ ലൂർദ്, തളിപ്പറമ്പ് സഹകരണ ആശുപത്രികളിലേക്ക് മാറ്റി.