രണ്ട് മാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകം; മാതാവ് അറസ്റ്റിൽ
തളിപ്പറമ്പ : രണ്ട് മാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകം മാതാവ് അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ ഹിലാൽ മൻസിലിൽ എം.പി മുബഷിറയാണ് അറസ്റ്റിലായത്. മുബഷിറയുടെ മകൻ ഹാമിഷ് അലനെയാണ് കഴിഞ്ഞ ദിവസം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിപ്പിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിലേക്ക് വീണു എന്ന് ആദ്യം മൊഴി നൽകിയ മുബഷിറ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
മുബഷിറയുടെ നിലവിളി കേട്ട് വീടിന് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തു കയായിരുന്നു. സമീപവാസിയാണ് കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കുളിപ്പിക്കുന്നതിനിടെ കുട്ടി കിണറ്റില്‍ വീണെന്നാണ് മുബഷിറ ആദ്യം പറഞ്ഞത്. ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി വീണെന്ന് പറഞ്ഞതില്‍ ഇന്നലെ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് മുബഷിറയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് തന്നെ പൊലീസ് മുബഷിറയെ ചോദ്യം ചെയ്തിരുന്നു.