തളിപ്പറമ്പ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ജൻമദിനം സദ്ഭാവനാ ദിനമായി ആചരിച്ചു
തളിപ്പറമ്പ : തളിപ്പറമ്പ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജൻമദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. തളിപ്പറമ്പ കോൺഗ്രസ്സ് മന്ദിരത്തിൽ വെച്ചു നടന്ന ചടങ്ങ് മഹിളാ കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി .രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. അഡ്വ: ടി.ആർ. മോഹൻദാസ് അധ്യക്ഷത വഹിച്ചു എം.എൻ. പൂമംഗലം മുഖ്യപ്രഭാഷണം നടത്തി. രാഹുൽ വെച്ചിയോട്ട് , മാവില പന്മനാഭൻ സി.വി. സോമനാഥൻ കുഞ്ഞമ്മ തോമസ്, പ്രമീള രാജൻ വി. അഭിലാഷ്, ദീപ രഞ്ജിത്ത് കെ.എൻ. അശ്രഫ് പി.വി.നാണു പി. സോമൻ കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.