കെ വി കോംപ്ലക്സിലെ ഷാലിമാർ ഷോപ്പുടമ എം പി അബ്ദുൽ സലാം അന്തരിച്ചു
തളിപ്പറമ്പ : കെ വി കോംപ്ലക്സിലെ ഷാലിമാർ ഷോപ്പുടമ ഫാറൂഖ് നഗറിൽ എം പി അബ്ദുൽ സലാം (58) അന്തരിച്ചു. തളിപ്പറമ്പിലെ വ്യാപാരി എന്നതിനപ്പുറത്ത് ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായിരുന്നു. തന്റെ സ്ഥാപനത്തിൽ സാധാരണക്കാരായ തൊഴിലാളികൾക്ക് മുന്നിൽ മുൻഗണന കൊടുത്തുകൊണ്ട് അംഗപരിമിതർക്കും ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് കഷ്ടപ്പെടുന്നവർക്കും തൊഴിൽ നൽകുകയും അതുവഴി സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ഇത്തരകാരെ ഒന്നിച്ചു കൊണ്ടുവന്ന് അവർക്കും സ്വയം തൊഴിൽ പര്യാപ്തത നേടിക്കൊടുക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. ഭാര്യ ബൽക്കീസ്. മക്കൾ ഷബാന, ഖദീജ, സുൽഫത്ത്, ഷമൽ. ബറടക്കം ഇന്ന് രാവിലെ 11 മണിക്ക് തളിപ്പറമ്പ് വലിയ ജുമാ മസ്ജിദിൽ വെച്ച് നടക്കും.