ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 128 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
തളിപ്പറമ്പ : ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 128 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. മാതമംഗലം എം എം ബസാർ സ്വദേശി എ അഷ്കറാണ് പിടിയിലായത്. തളിപ്പറമ്പ എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ചിറവക്കിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.