തളിപ്പറമ്പിൽ കഞ്ചാവും ഇലക്ട്രോണിക്സ് ത്രാസുമായി പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അറസ്റ്റില്‍
തളിപ്പറമ്പ് : തളിപ്പറമ്പിൽ കഞ്ചാവും ഇലക്ട്രോണിക്സ് ത്രാസുമായി പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അറസ്റ്റില്‍. മുയ്യം ചെപ്പനൂലിലെ മുസ്തഫ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ ബിന്ദുനാഥ് മണ്ഡല്(38) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 10.45 നാണ് ചെപ്പനൂല്‍ റോഡ് ക്രോസ് മൂന്നില്‍ വെച്ച് തളിപ്പറമ്പ് എസ്.ഐ ടി.വി ദിനേഷ്കുമാറിന്റെ നേതൃത്വത്തില്‍ ബിന്ദുനാഥ് മണ്ഡലിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 400 ഗ്രാം കഞ്ചാവും ഇത് തൂക്കി നല്കാന് ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ത്രാസും കസ്റ്റഡിയിലെടുത്തു.