തളിപ്പറമ്പ് കുപ്പത്ത് വ്യാപക മണ്ണിടിച്ചിലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം
തളിപ്പറമ്പ : തളിപ്പറമ്പ് കുപ്പത്ത് വ്യാപക മണ്ണിടിച്ചിലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാതയിൽ നിന്നുള്ള മണ്ണ് വീടുകളിലേക്ക് വ്യാപകമായി എത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ത്രീകൾ ഉൾപ്പെടെയുള്ള വർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. കളക്ടർ എത്തുന്നതുവരെ വാഹനങ്ങൾ തടയുമെന്ന് നാട്ടുകാർ പറഞ്ഞു. റോഡിൽ കുത്തിയിരുന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പിന്നീട് ജില്ലാ കളക്ടർ സ്ഥലത്ത് എത്താമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം താത്കാലികമായി അവസാനിപ്പിക്കുക യായിരുന്നു. കൂരിയാട്ടെ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ദേശീയപാതയിൽ കൂടുതൽ ഇടങ്ങളിൽ വിള്ളൽ രൂപപ്പെടുന്നത്. മമ്മാലിപ്പടിയിൽ പാലത്തിൽ ആണ് ഇന്ന് വിള്ളൽ കണ്ടെത്തിയത്.അധികൃതർ പരിശോധന നടത്തിയാലെ അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കാനാകൂ.