തളിപ്പറമ്പിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
തളിപ്പറമ്പ : തളിപ്പറമ്പിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ പുഷ്പഗിരിയിലെ സാജ് മഹലിൽ ടി.പി.സഞ്ജീദ് സയീദിനൊണ്(31) കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. വെള്ളിയാഴ്ച്ച പുലർച്ചെ നാലരയോടെയാണ് ധർമ്മശാലയിൽ വെച്ച് കെ.എൽ-59 ടി 4006 നമ്പർ ഇസൂസു വാഹനത്തിൽ നിന്നും മുൻഭാഗത്തെ ട്രേയിൽ സൂക്ഷിച്ച 3.6478 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശൻ, ഡാൻസാഫ്ടീം അംഗങ്ങൾ എന്നിവർ കോമ്പിംഗ് ഡ്യൂട്ടിയുടെ ഭാഗമായി നടന്ന പരിശോധനയിൽ പങ്കെടുത്തു. 2024 നവംബർ എട്ടിനും സഞ്ജീദ് സയീദ് എം.ഡി.എം.എയുമായി പെഘീസിന്റെ പിടിയിലായിരുന്നു.