തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ എംഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിൽ
തളിപ്പറമ്പ : മാരക മയക്കുമരുന്നായ എംഡി എം എ യും ,കഞ്ചാവുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് ഉണ്ടപ്പറമ്പ് സ്വദേശി മുഹമ്മദ് മുഫാസിനെയാണ് തളിപ്പറമ്പ റെയ്ഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ രാജീവൻ പച്ചകൂട്ടത്തിലിന്റെ നേതൃത്വത്തിൽ കേട്ടക്കുന്നിൽ വച്ച് പിടിക്കൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോൾ ചെയ്ത് വരവേ തളിപ്പറമ്പ കോട്ടക്കുന്ന് എന്ന സ്ഥലത്ത് വച്ച് 100മില്ലിഗ്രാം എം ഡി എം എ ,3ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കെ, പ്രിവെൻറ്റീവ് ഓഫീസർ ഉല്ലാസ് ജോസ് സിവിൽ എക്സൈസ് ഓഫീസർ വിജിത്ത് ടി വി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ സി വി എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.