പട്ടുവം കാവുങ്കലിൽ സ്കൂട്ടറിൽ കയറിക്കൂടിയ പാമ്പിനെ പിടികൂടി; അതിൻറെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു
തളിപ്പറമ്പ : പട്ടുവം കാവുങ്കലിൽ സ്കൂട്ടറിൽ കയറിക്കൂടിയ പാമ്പിനെ പിടികൂടി അതിൻറെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു. പട്ടുവം കാവുങ്കൽ പനക്കട വീട്ടിൽ കെ.കെ. സൂരജ് സ്കൂട്ടർ രാവിലെ ജോലിക്ക് പോകാൻ വേണ്ടി എടുത്തപ്പോഴാണ് അകത്തേക്ക് കയറിക്കൂടുന്ന പൂച്ചക്കണ്ണൻ പാമ്പിനെ കണ്ടത്. നാട്ടുകാരിലൊരാൾ ഫോറെസ്റ്റ് ൻ്റെയും മലബാർ അവെർനെസ്സ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ൻ്റെ റെസ്ക്യൂറായ അനിൽ തൃച്ചംബരത്തിനെ വിവരമറിയിക്കുകയായിരുന്നു തുടർന്ന് പട്ടുവം കാവുങ്കലിലുള്ള വർക്ക് ഷോപ്പിൽ എത്തിച്ചു. ഏറെ പരിശ്രമത്തിനൊടുവിൽ മെക്കാനിക്കിന്റെ സഹായത്തോടുകൂടി സ്കൂട്ടിയുടെ ഹെഡ്ലൈറ്റിൽ കയറിക്കൂടിയ പാമ്പിനെ അനിൽ തൃച്ചംബരം പുറത്തെടുക്കുകയായിരുന്നു.