പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിത്തിന് തളിപ്പറമ്പ് പൊലിസ് കേസെടുത്തു
തളിപ്പറമ്പ : തളിപ്പറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനും മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെതിരെയുമാണ് കേസെടുത്തത്. പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഇരുവരെയും പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റിയുടെ നടപടി. ഇരകളായ സുഹൃത്തുക്കൾ നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് രമേശൻ അറസ്റ്റിലായത്.