തളിപ്പറമ്പ കോസ്മോപൊളിറ്റൻ ക്ലബ്ബിൻ്റെ 28 ാം വാർഷികാഘോഷവും കുടുംബസംഗമവും നടത്തി
തളിപ്പറമ്പ : തളിപ്പറമ്പ കോസ്മോപൊളി റ്റൻ ക്ലബ്ബിൻ്റെ 28 ാം വാർഷികാഘോഷ വും കുടുംബസംഗമവും കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ വെച്ച് ക്ലബ്ബ് പ്രസിഡണ്ട് ഇ.ടി. രാജീവൻ്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ. ഇ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലബ്ബിൻ്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ ഡി വൈ എസ് പി കെ.ഇ. പ്രേമചന്ദ്രൻ ആദരിച്ചു.പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി കെ.വി. പ്രദീപ് കുമാറും, വരവ് – ചിലവ് കണക്ക് ട്രഷറർ എം.വി. നാരായണനും അവതരിപ്പിച്ചു. തുടർന്ന് 2026 വർഷത്തെ ഭരണസമിതി ചുമതലയേറ്റു . എം.വി. നാരായണൻ (പ്രസിഡണ്ട്), പി.വി. രാമചന്ദ്രൻ ( സെക്രട്ടറി), പി.വി. ശിവാനന്ദൻ (ട്രഷറർ), അഡ്വ: എം. കെ. വേണുഗോപാൽ, അബ്ദുള്ള ഹാജി KV പ്രദീപ്കുമാർ, ET രാജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും, അത്താഴ വിരുന്നും ഉണ്ടായി.