ഇൻക്ലൂസീവ് പേരന്റ് അസോസിയേഷൻ എസ്.എസ്.എൽ.സി പ്ലസ് ടൂ വിജയിച്ച കുട്ടികളെ അനുമോദിക്കുന്നു
തളിപ്പറമ്പ : ഭിന്നശേഷി മക്കളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന അവരുടെ പ്രശ്നത്തിന് പരിഹാരം കാണുന്ന സംഘടന ഭിന്ന ശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടന ആയ ഇൻക്ലൂസീവ് പേരന്റ് അസോസിയേഷൻ (IPA )ൽ എസ്.എസ്.എൽ.സി പ്ലസ് ടൂ വിജയിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് ശനിയാഴ്ച (6.7.2024) ഉച്ചക്ക് 2.30 ന് തളിപ്പറമ്പ് സീതി സാഹിബ് സ്കൂളിനടുത്തുള്ള സാംസ്കാരിക നിലയത്തിൽ വെച്ച് ബഹുമാന പെട്ട അസിസ്റ്റന്റ് കളക്ടർ നിർവഹിക്കുന്നു. സാമൂഹ്യ നീതി ഓഫസർ. സർവ ശിക്ഷ കേരള. DPC. തളിപ്പറമ്പ് നഗര സഭ കൗൺസിലർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു. IPA ജില്ലാ കമ്മറ്റി വാട്സപ്പ് ഗ്രുപ്പിൽ അംഗം ആകാൻ 9846748723 എന്ന നമ്പറിൽ വിളിക്കുക.