തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവതി അറസ്റ്റിൽ
കണ്ണൂർ : തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. പുളിപറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിനെയാണ് (23) തളിപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സ്വദേശിനിയാണ് പീഡനത്തിനിരയായ സ്കൂൾ വിദ്യാർഥിനി. സ്കൂളിൽ വച്ച് കുട്ടിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. ഫെബ്രുവരിയിലായിരുന്നു സ്നേഹ പെൺകുട്ടിയെ പീഡിപ്പിച്ചത്. യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വിവരം പൊലീസില്‍ അറിയിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയായ സ്നേഹ മെര്ലിന് പെണ്‍കുട്ടിക്ക് സ്വര്‍ണ ബ്രെയ്സ്ലെറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും വെളിപ്പെടുത്തിയതായാണ് വിവരം. സ്നേഹയുടെ പേരിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മുൻപും പോക്സോ കേസുണ്ട്. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം കെ.മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്