തളിപ്പറമ്പ് പ്രസ് ഫോറം അംഗങ്ങ ളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ അഡ്രസ് കാർഡ് പ്രകാശനം നടത്തി
തളിപ്പറമ്പ് : പ്രസ് ഫോറം അംഗങ്ങ ളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ അഡ്രസ് കാർഡ് പ്രകാശനം നടത്തി. പ്രസ് ഫോറം ഹാളിൽ ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ പ്രകാശിപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം കെ മനോഹരൻ കാർഡ് ഏറ്റുവാങ്ങി. പ്രസിഡൻ്റ് രാജേഷ് ബക്കളം, സെക്രട്ടറി വിമൽ ചേടിച്ചേരി, ജോ. സെക്രട്ടറി പ്രമോദ് ചേടിച്ചേരി, എം വി ജനാർദനൻ മാസ്റ്റർ, കെ ദാമോദരൻ മാസ്റ്റർ, എസ് പി രമേശൻ മാസ്റ്റർ, എം സന്തോഷ്, പി രാജൻ, കെ രഞ്ജിത്ത്, കെ ബിജ്നു, ബി കെ ബൈജു, യൂനുസ് എന്നിവർ പങ്കെടുത്തു.