തളിപ്പറമ്പ് താലൂക്ക് ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന റെയിൽവേ റിസർവേഷൻ കൗണ്ടർ തുറന്ന് പ്രവർത്തനമാരംഭിച്ചു
തളിപ്പറമ്പ : തളിപ്പറമ്പ് താലൂക്ക് ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന റെയിൽവേ റിസർവേഷൻ കൗണ്ടർ തുറന്ന് പ്രവർത്തനമാരംഭിച്ചു. ഇൻ്റർനെറ്റ് സേവനം തടസപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 18 ദിവസമായി കൗണ്ടർ അടച്ചിട്ടത് മലയോരത്തെ ട്രെയിൻ യാത്രക്കാർക്ക് ദുരിതമായി തീർന്നിരുന്നു. വ്യാഴാഴ്ച്ച മുതലാണ് കൗണ്ടർ തുറന്നത്.