അതിഥിതൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈല്‍ഫോണുകളും കവർന്ന കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍
തളിപ്പറമ്പ : അതിഥിതൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈല്‍ഫോണുകളും കവർന്ന കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് സ്വദേശി എ.എന്‍ അനൂപ്(45), തൃശൂര്‍ കുറ്റിച്ചിറ കാരാപാടം സ്വദേശി കെ.എസ് അനീഷ് (30)എന്നിവരെയാണ് പരിയാരം എസ്ഐ എന്‍.പി.രാഘവന് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ്-30 ന് പരിയാരം അമ്മാനപാറയിൽ വച്ചാണ് സംഭവം.