ക്വാറി ഉത്പന്നങ്ങളുടെ അടിക്കടി ഉണ്ടാകുന്ന വിലവർദ്ധനവ് നിയന്ത്രിക്കണം
തളിപ്പറമ്പ : കെട്ടിട നിർമ്മാണത്തിനാവശ്യ മായ ചെങ്കൽ, എം. സാൻഡ്, പി. സാൻഡ്, മെറ്റൽ ഉൾപ്പെടെ യുടെ ഉത്പന്നങ്ങളുടെ നിയന്ത്രണമില്ലാതെയുള്ള വിലവർദ്ധനവ് സാധാരണക്കാരായ ജനങ്ങൾക്ക് താങ്ങാൻ പറ്റാത്തത് എറെ പ്രയാസം ഉണ്ടാക്കുന്നു. അതോടെപ്പം മെറ്റീരിയൽ സിൻ്റെ ക്വാളിറ്റി പരിശോദിക്കുന്നതിനുള്ള സംവിധാനവും ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ വിദഗ്തരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും, നിർമ്മാഞ്ഞ വസ്തുക്കളുടെ വില ഒരു നിയന്ത്രണവുമില്ലാതെ വർദ്ധിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതിന് വിദഗ്ത സമിതിയുടെ ശുപാർശയുടെ അടിസ്ഥാന ത്തിൽ മാത്രമേ വിലവർദ്ധനവ് അനുവദി ക്കുവാൻ പാടുള്ളൂവെന്ന് പയ്യന്നൂർ കണ്ടോത്ത്’ ശ്രീ കൂറുമ്പ ഓഡിറ്റോറിയത്തി ൻ വെച്ച് നടന്ന ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) 14ാംകണ്ണൂർ ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.
സമ്മേളനം ജില്ലാ പ്രസിഡണ്ട് ശ്രീ.കെ.വി. പ്രസിജ് കുമാറിൻ്റ അദ്ധ്യക്ഷതയിൽ പയ്യന്നൂർ നിയോജക മണ്ഡലം M L A. ശ്രീ. ടി. ഐ. മധുസൂധനൻ പൊതു സമ്മേളനം ഉത്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥിയായി ‘എജുക്കേഷൻ & കരിയർ കൺസൾട്ടൻ്റ് ബാംഗ്ലൂർ ശ്രീ. ടി.പി. സേതുമാധവൻ , സംസ്ഥാന പ്രസിഡണ്ട് ശ്രീ. സി.എസ്. വിനോദ് കുമാർ മുഖ്യഭാഷണം നടത്തി. ആശംസകൾ അർപ്പിച്ച് ലെൻസ്ഫെഡ് സംസ്ഥാന സെക്രട്ടറി ശ്രീ.. ജിതിൽ സുധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ.ഇ.പി. ഉണ്ണികൃഷ്ണൻ, സംസ്ഥാന ജോ: സെക്രട്ടറി ശ്രീ. എ. സി. മധുസൂധനൻ എന്നിവർ സംസാരിച്ചു. സംഘാടകമ്പമിതി വർക്കിംഗ് ചെയർമാൻ ശ്രീ. എം.പി. സുബ്രഹ്മണ്യൻ സ്വാഗതവും, വർക്കിംഗ് കൺവീനർ ശ്രീ. ടി. രാജീവൻ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് ശ്രീ. പ്രസീജ്കുമാർ ‘കെ.വി. യുടെ അദ്ധ്യക്ഷതയിൽ ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡണ്ട് ശ്രീ. സി.എസ്. വിനോദ് കുമാർ ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലാ തല റിപ്പോർട്ട് ജില്ലാ സെക്രട്ടറി ശ്രീ.ജഗത് പ്യാരി’വി.സി.യും, സംസ്ഥാന തല റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി ശ്രീ. ജിതിൻ സുധാകൃഷ്ണനും’ ജില്ലാ സാമ്പത്തിക റിപ്പോർട്ട് ശ്രീ. പോള ചന്ദ്രനും സംസ്ഥാനതല ക്ഷേമനിധി റിപ്പോർട്ട് സംസ്ഥാന ജോ:സെക്രട്ടറി ശ്രീ എ. സി. മധുസൂധനനും, ജില്ലാ തല ക്ഷേമനിധി റിപോർട്ട് സംസ്ഥാന കമ്മിറ്റി അംഗവും, ക്ഷേമനിധി സ്റ്റാറ്റ്യൂട്ടറി ബോർഡ് അംഗം ശ്രീ. എം.പി. സുബ്രഹ്മണ്യനും അവതരിപ്പിച്ചു. സമ്മേളനം അംഗീകരിച്ചു. ആശംസകൾ അർപ്പിച്ച് കൊണ്ട് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ശ്രീ.സുധീഷ്. പി.പി., ശ്രീ. എ. എസ് .മാത്യു,ജില്ലാ ജോ:സെക്രട്ടറിമാരായ ശ്രീ. കെ. പുരുഷോത്തമൻ ശ്രീ. സി. എം. പ്രേമരാജൻ,ഗ്രീമതി.കെ.സി. ചന്ദ്രി എന്നിവർ സംസാരിച്ചു.
സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ശ്രീ. കെ. സജിത്ത് കുമാർ, ശ്രീ. ബിനു ജോർജ്ജ്, ശ്രീ. സി.ശശീന്ദ്രൻ, ശ്രീ. പി.വി. ഉണ്ണികൃഷ്ണൻ , ശ്രീ. എൻ. എൻ. ജഗേഷ്, മുൻ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. എം. പി. പത്മനാഭൻ, മുൻ ജില്ലാ സെക്രട്ടറി ശ്രീ. കെ. കമലാഷൻ എന്നിവർ സന്നിഹിതരാ യി. പരിപാടിക്ക് പയ്യന്നൂർ ഏരിയ സെക്രട്ടറി ശ്രീ. ലിനു ‘ ടി.പി. സ്വാഗതവും, സെക്രട്ടറി ശ്രീ. എം.പി. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. 2025- 2027 വർഷത്തെ ഭാരവാഹികളായി ശ്രീ. എ.സി. മധുസൂധനൻ (പ്രസിഡണ്ട്) വൈസ് പ്രസിഡണ്ട് മാർ ശ്രീ.കിഷോർ കുമാർ..പി.പി, ശ്രീ.റിഗേഷ് ബാബു. എ.കെ., ശ്രീ.മനോജ് .കെ എന്നിവരും സെക്രട്ടറിയായി ശ്രീ. എം. പി. സുബ്രഹ്മണ്യനും, ജോ:സെക്രട്ടറിമാരായി ശ്രീ.റെജീഷ് മാത്യു, ശ്രീ. പ്രമോദ് ‘കെ.വി. ശ്രീ. ബിജു തോമസ് ‘ട്രഷറർ ശ്രീ. പോള ചന്ദ്രൻ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.