കുറുന്തോട്ടി കൃഷിയിൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കെ വി ശാരദക്ക് സ്വാതന്ത്ര്യ ദിന പരേഡിലേക്ക് അതിഥിയായി ക്ഷണം
തളിപ്പറമ്പ : കുറുന്തോട്ടി കൃഷിയിൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കെ വി ശാരദക്ക് സ്വാതന്ത്ര്യ ദിന പരേഡിലേക്ക് അതിഥിയായി ക്ഷണം. പട്ടുവം മുറിയാത്തോടിലെ കെ വി ശാരദയെയാണ് സ്വാതന്ത്ര്യദിന പരേഡി ലേക്ക് കേന്ദ്ര ആയുഷ മന്ത്രാലയത്തിൻ്റെ പ്രത്യേക അതിഥിയായി ക്ഷണിക്കപ്പെട്ടിരി ക്കുന്നത്. ചൊവ്വാഴ്ച ശാരദ ഡൽഹിയിലേ ക്ക് യാത്ര തിരിക്കും. പട്ടുവം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായ മുറിയാത്തോടിൽ നടപ്പാക്കിയ കുറുന്തോട്ടി കൃഷിയിലൂടെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ശാരദ. ഔഷധ ഗ്രാമം പദ്ധതിയിൽ പട്ടുവം കൃഷിഭവൻ നടത്തിയ കുറുന്തോട്ടി കൃഷി വിത്ത് ഉല്പാദനത്തിലാണ് ശാരദ നേട്ടം കൊയ്തിരുന്നത്. പട്ടുവം കുടുംബശ്രീ സി ഡി എസിൻ്റെ കീഴിലെ മുറിയാത്തോട് എ ഡി എസിലെ ധനലക്ഷ്മി കുടുബശ്രീ മെമ്പറും ജെ എൽ ജി അംഗവുമാണ്.