ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് സീമെറ്റ് കോളേജ് ഓഫ് നഴ്സിങിന്റെ ഫ്ളാഷ് മൊബ് സംഘടിപ്പിച്ചു
തളിപ്പറമ്പ് : ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് സീമെറ്റ് കോളേജ് ഓഫ് നഴ്സിങിന്റെ ആഭിമുഖ്യത്തിൽ ഫ്ളാഷ് മോബും എയിഡ്സ് ബോധവൽക്കരണ ക്ലാസും തെരുവുനാടകവും പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു. അഞ്ചാം സെമസ്റ്ററിലെ വിദ്യാർഥികളുടെ നേൃത്വത്തിൽ ഒടുവള്ളിത്തട്ട് സിഎച്ച്സി, കൂവോട് നഗര കുടുംബാരോഗ്യകേന്ദ്രം എന്നിവടങ്ങളിലും തളിപ്പറമ്പ് ചിറവക്കിലും പൂവ്വത്തുമായിരുന്നു ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. പ്രസിൻസിപ്പൽ വി എൻ ദീപാകുമാരി, അസി. പ്രൊഫസർ പി ജി പ്രവീണ ഭാസ്കർ, ലക്ചറർ സി ഐ ദിനുമോൾ, നഴ്സിങ് ട്യൂട്ടർമാരായ എം വി ആതിര, പ്രഭാത് വർഗീസ്, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.