എസ് പി പരാതി നൽകി മിനി മാസ്റ്റ് ലൈറ്റ്; വ്യാജപ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം
തളിപ്പറമ്പ് : തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ എം.വി. ഗോവിന്ദൻ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ ചെലവിട്ട് 12 മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. 2022 ജൂലൈ 20-ന് എംഎൽഎ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കലക്ടർ മുഖേന ഭരണാനുമതി ലഭിച്ചത്. തളിപ്പറമ്പ് നഗരസഭയിലെ സീതി സാഹിബ് സ്കൂൾ, ഏഴാം മൈലിനടുത്ത് രചന ക്ലബ്ബ്, ഞാറ്റുവയൽ റഹ്മത്ത് നഗർ ജംങ്ഷൻ, കുപ്പം മരത്തക്കാട് ഐവർ പരദേവതാ ക്ഷേത്രം, മൊട്ടമ്മൽ കവല, ആസാദ് നഗർ ജംങ്ഷൻ, കൂവോട് പാലേരി പറമ്പ്, എന്നിവിടങ്ങളിലും ആന്തൂർ നഗരസഭയി ലെ മൈലാട് ജംഗ്ഷനിലും കുറുമാത്തൂർ പഞ്ചായത്തിലെ മുണ്ടപ്പാലത്തും കൂനം എകെജി മന്ദിരത്തിന് സമീപം, പരിയാരം പഞ്ചായത്തിൽ അമ്മാനപ്പാറ കുട്ടിക്കാനത്തും മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടി ടൂറിസം പദ്ധതി സ്ഥലത്തുമാണ് ഇവ സ്ഥാപിച്ചത്.