എൽ ഡി എഫ് പട്ടുവം ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു
തളിപ്പറമ്പ : എൽ ഡി എഫ് പട്ടുവം ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു. മുറിയാത്തോട്ടെ എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസി ൽ വെച്ച് ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ പ്രകാശനം നിർവ്വഹിച്ചു. സി പി ഐ -എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം ടി ലത അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടരി കെ ദാമോദരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.