സാധനങ്ങള്‍ കടം കൊടുക്കാത്ത വിരോധം ലഹരിക് അടിമപ്പെട്ട യുവാവിന്റെ രാത്രി കാലങ്ങളിലെ ഗുണ്ട വിളയാട്ടം
കുറുമത്തൂർ : പോക്കുണ്ടിലും ചോറുക്കളയിലും രാത്രി കാലങ്ങളിൽ കറങ്ങി നടന്നു ഗുണ്ടായിസവും കാണുന്ന ആളുകളെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന യുവാവ് 3/12/2025 രാത്രി സൂപ്പർ മാർകറ്റിൽ കട അടച്ചതിനു ശേഷം രാത്രി 12 മണിക്ക് കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ. സാധനങ്ങള്‍ കം കൊടുക്കാത്ത വരോധത്തിന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ കത്തിയാള് കാണിച്ച് കടനടത്താന്‍ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തശേഷം പൂട്ടിയ കടയുടെ ഷട്ടറുകളും വരാന്തയിലെ സാധനങ്ങളും കത്തിയാല്‍ കൊണ്ട് കൊത്തിനശിപ്പിക്കു കയും ചെയ്ത യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 3 ന് രാത്രി 11.50 നായിരുന്നു ഭീഷണി.
പൊക്കുണ്ടില്‍ വാടകവീട്ടില്‍ താമസിക്കുന്ന അനീസ് എന്നയാളുടെ പേരിലാണ് കേസ്. ഭീഷണി മുഴക്കി തിരിച്ചുപോയ അനീസ് 12.20 ന് തിരിച്ചുവന്നാണ് കടയുടെ ഷട്ടറുകളും വരാന്തയില്‍ വെച്ച സാധനങ്ങളും നശിപ്പിച്ചത്. ചൊറുക്കള യിലെ കീരന് വീട്ടില്‍ കെ.ഷൗക്കത്തലി യുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്ക റ്റിന് നേരെയാണ് ആക്രമം നടന്നത്. കയ്യിൽ ആയുധവുമായി വന്നു കടയുടെ ചുറ്റുപാടുകളും പരിസരവും അടിച്ചു തകർകാൻ ശ്രമിക്കുകയും കയ്യിൽ വാൾ കൊണ്ട് പലതും വെട്ടി നശിപ്പിക്കുകയും ചെയ്തു. കുറച്ചു മാസങ്ങൾക്കു മുന്നേ നണിശേരി പാലത്തിന്റെ പരിസരത്തു നിന്ന് കുറച്ചു പെൺകുട്ടികളെ അക്രമിക്കാൻ ശ്രമിക്കുകയും’ നാട്ടുകാര്‍ ഇടപെടുകയും പോലീസിനെ വിളിച്ചു വരുത്തുകയും പോലീസ് കസ്ഥയിടയിൽ എടുക്കുകയും ചെയ്തിരുന്നു.