എസ്ഐ ആർ ഫോം നൽകാൻ പോയ ബി എൽഒ ഉൾപ്പെടെയുള്ളവരെ വിരട്ടിയോടിച്ച് കാട്ടുപന്നിക്കൂട്ടം
തളിപ്പറമ്പ് : വോട്ടർപട്ടിക പരിഷ്കരണത്തി നുള്ള എസ്ഐ ആർ ഫോം നൽകാൻ പോയ ബി എൽഒ ഉൾപ്പെടെയുള്ളവരെ വിരട്ടിയോടിച്ച് കാട്ടുപന്നിക്കൂട്ടം. തളിപ്പറമ്പ് സർ സയ്യിദ് കോളജിന് സമീപത്തെ ഹിലാൽ നഗറിലാണു ബിഎൽഒയുടെ നേതൃത്വത്തിലുള്ള 3 അംഗ സംഘം കാട്ടുപന്നി ക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴര യോടെ ബിഎൽഒ പ്രമോദ് ഇ.കൃഷ്ണൻ, എൽഡിഎഫ് പ്രതിനിധി കെ.പി.എം.റിയാസുദ്ദീൻ, യുഡിഎ ഫ് പ്രതിനിധി നൗഷാദ് ബ്ലാത്തൂർ എന്നിവരാണു പന്നിക്കൂട്ടത്തിനു മുന്നിൽ പെട്ടത്. ഒരു വലിയ കാട്ടു പന്നിയട ക്കം 4 പന്നികൾ പാഞ്ഞടുത്തത്. പെട്ടെന്നു തന്നെ അടുത്തുള്ള വിടിന്റെ ഗേറ്റ് തുറന്ന് അകത്തു കടന്നാണു രക്ഷപ്പെട്ടത്. ബൈക്കുമായി സ്തംഭിച്ചുനിന്ന ബിഎൽ ഒയെ പന്നിക്കൂട്ടമെത്തിയ പ്പോഴേക്കും റിയാസുദ്ദീൻ വീട്ടുമുറ്റത്തേക്കു വലി ച്ചുകയറ്റി ഗേറ്റ് അടച്ചു. തൊട്ടപ്പുറത്തെ വീട്ടുകാരനുമാ യി സംസാരിച്ചു നിന്നതിനാലാണു നൗഷാദ് ബ്ലാത്തൂർ രക്ഷപ്പെട്ടത്.