ടാക്സ് കൺസൾട്ടൻ്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻസംസ്ഥാന സമ്മേളനം
ഇടുക്കി:ടാക്സ് കൺസൾട്ടൻ്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (ടി.സി.പി.എ.കെ) 12 -ാം സംസ്ഥാന സമ്മേളനം 29, 30 (വെള്ളി, ശനി) ദിവസങ്ങളിൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ, മർച്ചൻ്റ്സ് ട്രസ്റ്റ് ഹാളിൽ (പി.ടി. തോമസ് നഗർ) നടന്നു. 29 -ാം തീയതി 3 pm ന് സംസ്ഥാന പ്രസിഡൻറ് ശ്രീ. എൻ.പുരം ശിവകുമാർ പതാക ഉയർത്തി. അതിനുശേഷം ചേർന്ന പൊതുസമ്മേളനം ഇടുക്കി എം.പി ശ്രീ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നിയമസഭ സാമാജകനായി 50 വർഷം പൂർത്തീകരിച്ച പി. ജെ. ജോസഫ് നെ ആദരിച്ചു. ജി എസ് ടി കമ്മീഷണർ ശ്രീ. പി. പത്മകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡൻറ് . രാജു തരണിയിൽ , സംസ്ഥാന ട്രഷറർ ഇ.കെ. ബഷീർ, എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി, കെ. രവീന്ദ്രൻ സ്വാഗതവും, സ്വാഗതസംഘം കൺവീനർ പി. ആർ. വിനോദ് നന്ദിയും രേഖപ്പെടുത്തി. വൈകിട്ട് 6.00 മുതൽ 10.00 വരെ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു . 30 -ാം തീയതി 9-30 ന് ആരംഭിച്ച പ്രതിനിധി സമ്മേളനം തൊടുപുഴ എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ ശ്രീ. അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അക്കാദമിക് കൗൺസിൽ അംഗങ്ങളെ ആദരിച്ചു. കഴിഞ്ഞ മൂന്നു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറിയും വരവ് ചെലവ് കണക്ക് സംസ്ഥാന ട്രഷററും അവതരിപ്പിച്ചു. ബൈലോ ഭേദഗതി നിർദ്ദേശങ്ങൾ പി കെ സന്തോഷ് കുമാർ അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്കും, മറുപടിക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ തോമസ് നന്ദി രേഖപ്പെടുത്തി. ഭാരവാഹികളായി, എ. എൻ. ശശിധരൻ (കണ്ണൂർ) പ്രസിഡൻ്റ്, പി.കെ. സന്തോഷ് കുമാർ (എറണാകുളം) ജനറൽ സെക്രട്ടറി, കെ. അനിൽകുമാർ (തിരുവനന്തപുരം) ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു