തലശ്ശേരി-മാഹി ബൈപ്പാസിൽ പള്ളൂർ സ്പിന്നിംഗ് മിൽ റോഡിലേക്ക് പുതിയ അടിപ്പാത നിർമ്മിക്കും
കണ്ണൂർ : തലശ്ശേരി-മാഹി ബൈപ്പാസിലെ പള്ളൂർ സ്പിന്നിങ് മിൽ ജംഗ്ഷനിലെ സിഗ്നൽ പോയിന്റ് ഒഴിവാക്കാനും പുതിയ അടിപ്പാത നിർമ്മിക്കാനും തീരുമാനമായി. നിയമസഭ സ്പീക്കർ അഡ്വ. എ. എൻ.ഷംസീർ മാഹി അഡ്മിനിസ്ട്രേറ്ററുമായും ദേശീയ പാത ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. നില വിൽ ബൈപ്പാസിൽ പള്ളൂരിൽ സ്പിന്നിഗ് മിൽ ജംഗ്ഷനിൽ മാത്ര മാണ് സിഗ്നൽ സംവിധാനമുള്ളത്. ഇവിടെ നിരന്തരം അപകടങ്ങൾ സംഭവിക്കുന്നത് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയായിരുന്നു. സർവ്വീസ് റോഡുകളിൽ നിന്ന് ബൈപ്പാസിലേക്ക് പ്രവേശി ക്കുന്ന വാഹനങ്ങളും ഹൈവേയിലൂടെ അതിവേഗത്തിൽ വരുന്ന വാഹനങ്ങളും കൂട്ടിയിടിച്ചാണ് നിരന്തരം അപകടങ്ങളുണ്ടാകുന്നത്. അടിപ്പാത വരുന്നതോടെ ഈ ഗൗരവമേറിയ പ്രശ്നത്തിന് സ്പീക്കറുടെ അവസരോചിത ഇടപെടലിലൂടെ പരിഹാരമാവുകയാണ്. ആവശ്യമായ സ്ഥലത്ത് ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതും പരിഗണിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെടുകയുണ്ടായി.